Tuesday, December 16, 2025

ദില്ലിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി! മയക്കുമരുന്ന് നൽകി കൊടുംക്രൂരത നടത്തിയത് സുഹൃത്ത് ; പ്രതിക്കായി അന്വേഷണം ഊർജിതം

ദില്ലിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാത്ഥിനിയെ പീ‍‍ഡിപ്പിച്ചത്. കഴിഞ്ഞ മാസം 9നായിരുന്നു സംഭവം. ഹരിയാനയിലെ ജിന്ദ് സ്വദേശിനിയാണ് ക്രൂരതയ്ക്കിരയായത്.

പരാതിക്കാരി, ദില്ലി രോഹിണിയിലെ ബാബാ സാഹേബ് അംബേദ്കർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. പ്രതിയും ഇതേ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ടുകൾ.

സുഹൃദ്ബന്ധം സ്ഥാപിച്ച ശേഷം, പ്രതി തന്ത്രപരമായി ഹോട്ടലിലേക്ക്ലേക്ക് വിളിച്ചുവരുത്തി എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടലിൽ വെച്ച് ഇയാൾ യുവതിക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ചിത്രീകരിച്ച അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിക്കായി ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles