Kerala

സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവും;തിരുവനന്തപുരത്ത് യുവാവ് പിടിയിൽ;പിടിയിലായത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതി

തിരുവനന്തപുരം: വിൽപ്പനയ്ക്കായി സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവുമായി പോയ യുവാവ് പിടിയിൽ.
നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ കരിങ്കട മണിയൻകോട് ലക്ഷംവീട് കോളനി ഷാനി ഭവനിൽ വിഷ്ണു (27) ആണ് പിടിയിലായത്.ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിഷിന്റെ നേതൃത്വത്തിൻ വിഴിഞ്ഞം മുക്കോലയിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് എക്സൈസ് സംഘം 2.020 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിടിയിലായ വിഷ്ണുവിനെതിരെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരയ വിപിൻ സാം, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ്, അഖിൽ വി എ, പ്രസന്നൻ, അഖിൽ വി, ഉൾപ്പെട്ട സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

anaswara baburaj

Recent Posts

പിണറായി സർക്കാരിന്റെത് ഒരു പ്രോഗ്രസ്സുമില്ലാത്ത പ്രോഗ്രസ്സ് റിപ്പോർട്ട് ! സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങൾ; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: പിണറായി സർക്കാർ ഇന്നലെ പുറത്തുവിട്ട പ്രോഗ്രസ്സ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് വി മുരളീധരൻ. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചു…

7 mins ago

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആസ്തി കണ്ടോ ? |chandrababu naidu

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആസ്തി കണ്ടോ ? |chandrababu naidu

41 mins ago

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മലയാളി വനിതാ ലോക്കോ പൈലറ്റ് ആരാണെന്ന് അറിയാമോ?

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മലയാളി വനിതാ ലോക്കോ പൈലറ്റ് ആരാണെന്ന് അറിയാമോ?

1 hour ago

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സഹപാഠികൾ കത്രിക കൊണ്ട് കുത്തിയെന്ന് പരാതി

വയനാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മൂലങ്കാവ് സർക്കാർ സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വിദ്യാർത്ഥി…

2 hours ago

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

3 hours ago

‘ഓരോ തവണയും ഇന്ത്യയിൽ വരുമ്പോൾ രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മാറുന്നു;എന്തൊരു മികച്ച പ്രയ്തനം’; മോദിയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ

ദില്ലി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ.…

3 hours ago