ആലപ്പുഴ: ലക്ഷക്കണക്കിന് രൂപയുടെ മദ്യവും എംഡിഎംഎയുമായി (MDMA Seized)ഏഴ് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം. കായംകുളം കൃഷ്ണപുരം സ്വദേശി സജിൻ എബ്രഹാം, മുതുകുളം സ്വദേശികളായ പ്രണവ് രഘുരാമൻ, അക്ഷയ് കുട്ടൻ, പള്ളിപ്പാട് സ്വദേശി അർജുൻ, ഏവൂർ സ്വദേശി ശ്രാവൺ, ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സച്ചിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
നാല് ലക്ഷം രൂപയോളം വിലമതിക്കുന്ന മദ്യമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാണാപ്പടിയിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. വിപണിയിൽ ഏകദേശം നാല് ലക്ഷം രൂപ വിലവരുമെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു. സി.ഐ ബിജു വി നായർ, എസ്.ഐ ഗിരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർക്ക് വേറെ സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചു വരികയാണ്.

