കൊല്ലം: ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് എം ഡി എം എ കടത്താൻ ശ്രമിച്ച യുവതി പോലീസിന്റെ പിടിയിലായി. 34 കാരിയായ അനില രവീന്ദ്രനാണ് കൊല്ലം പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവതിയുടെ കാറിൽ നിന്ന് ആദ്യം 50 ഗ്രാം എം ഡി എം എ പിടിച്ചത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് 46 ഗ്രാം എം ഡി എം എ കൂടി ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തെ കോളേജ് വിദ്യാർത്ഥികൾക്കായാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് സൂചന.
കൊല്ലം എ സി പി ഷെരീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ പിടികൂടിയത്. മയക്കുമരുന്ന് കടത്തുന്ന യുവതിയുടെ വരവിനെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നീണ്ടകരയിൽ വാഹന പരിശോധന നടത്തിയ പോലീസ് സംഘമാണ് ആദ്യം യുവതിയുടെകാർ കണ്ടെത്തിയത്. പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ കാർ ഓടിച്ചുപോയ അനിലയെ ശക്തികുളങ്ങരയിൽ വച്ച് ചെയ്‌സ് ചെയ്‌ത് പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽ നിന്നാണ് അനില കൊല്ലത്തെത്തിയത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അനില രവീന്ദ്രൻ എന്നാണ് സൂചന. നിരവധി തവണ അനില മയക്കുമരുന്ന് കടത്ത് നടത്തിയിട്ടുണ്ട്. മയക്ക് മരുന്ന് കടത്തിയതിന് നിരവധി കേസുകൾ ഇവരുടെ പേരിലുണ്ട്. ഇതിനു മുന്നേയും മയക്കുമരുന്നുമായി അനില പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…