കൊച്ചി: മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു ആരോപണം നേരിടുന്ന മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിയ്‌ക്കെതിരെ മൂന്ന് കേസുകൾ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തു. കാക്കനാട് സ്വദേശി അനീസ് അന്‍സാരി വിദേശത്തേക്ക് കടന്നതായി സൂചന. സ്റ്റുഡിയോയില്‍ വെച്ച് പീഡിപ്പിച്ചെന്ന് കാണിച്ചു കുറച്ചു ദിവസങ്ങൾക്ക് മുന്നേ യുവതികള്‍ സമൂഹ മാധ്യമത്തില്‍ മീ ടൂ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതി ദുബൈയിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
അതേസമയം വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ മേക്കപ്പ്മാനെതിരെ യുവതികളുടെ പരാതിയില്‍ കേസന്വേഷണം ആരംഭിച്ചു. കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജുവിന് നേരിട്ട് പരാതി കൊടുത്തു.
കൊച്ചിയിലെ അൻസാരിയുടെ സ്റ്റുഡിയോയില്‍ വെച്ച് പ്രതി വസ്‌ത്രങ്ങൾ അഴിച്ചുമാറ്റി അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. തുടർന്ന് മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും തിരികെ പോയെന്നും, ശേഷം കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയെന്നും യുവതി പറഞ്ഞു. ഇയാൾക്കെതിരെ ആദ്യം പരാതി നല്‍കിയ യുവതി മറ്റു യുവതികള്‍ തന്നോട് പങ്കുവെച്ച അനുഭവങ്ങളും സ്വന്തം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കമ്മീഷണർ വ്യക്തമാക്കി.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…