കൊച്ചി: കൊച്ചിയിൽ റിട്ടയേര്‍ഡ് കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ഇയാൾ നടുറോഡില്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയുകയായിരുന്നു.
മൂവാറ്റുപുഴ തീക്കൊള്ളി പാറയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. എന്നാൽ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ബൈക്കിലെത്തിയ അജയകുമാര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
ഇതിനു പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാത്രമല്ല പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

