Rohingya
ദില്ലി: അനധികൃതമായി റോഹിങ്ക്യൻ കുടിയേറ്റക്കാരെ രാജ്യത്തെത്തിച്ച ആറ് പേർ പിടിയിൽ(Six held for helping Rohingya Muslims enter India illegally). അതിർത്തി സംസ്ഥാനങ്ങളിലൂടെയാണ് കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിയത്. അസിഖുൽ കുംകും അഹമ്മദ് ചൗധരി, സഹലം ലസ്‌കർ, അഹിയ അഹമ്മദ് ചൗധരി, ബപ്പൻ അഹമ്മദ് ചൗധരി, ജമാലുദ്ദീൻ അഹമ്മദ് ചൗധരി, വാൻബിയാങ് സുതിങ് എന്നിവരെയാണ് പിടികൂടിയത്. റോഹിങ്ക്യൻ കുടിയേറ്റക്കാരെ അനധികൃതമായി രാജ്യത്തെത്തിക്കുകയും അവർക്ക് വ്യാജ രേഖകൾ ഉണ്ടാക്കി കൊടുക്കുകയും സ്ഥലവും മറ്റും വാങ്ങാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയുമാണ് ഇവർ ചെയ്തത്.
പ്രതികളിൽ നിന്ന് നിരവധി വ്യാജ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അസം, പശ്ചിമ ബംഗാൾ, മേഘാലയ, ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലും കർണാടകയിലുമാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലും ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം. പിടികൂടിയവരിൽ രണ്ട് പേർ ബെംഗളൂരുവിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…