Saturday, December 13, 2025

രാജ്യവിരുദ്ധർക്ക് എസ് ജയശങ്കറിന്റെ താക്കീത്,തീവ്രഗ്രൂപ്പുകളുടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി

കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രേറ്റ ത്യൂന്‍ബെ പങ്കുവെച്ച ടൂള്‍കിറ്റ് വിഷയത്തില്‍ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍.ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന് കാണണം.അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചില സെലിബ്രിറ്റികളുടെ പരാമര്‍ശങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അതേസമയം കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്ന മൂന്നൂറോളം അക്കൗണ്ടുകള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു.റിപ്പബ്ലിക് ദിനത്തിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ഖാലിസ്ഥാന്‍ തീവ്രവാദികളായ ചിലര്‍ ടൂള്‍കിറ്റ് അക്കൗണ്ടുകളിലൂടെ ഡിജിറ്റല്‍ സമരം നടത്താന്‍ പദ്ധതിയിടുന്നതായും അതിന്റെ രേഖകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കേസ് സൈബര്‍ സെല്ലിന് കൈമാറിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

Related Articles

Latest Articles