ദില്ലി: സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയ വൺ സമർപ്പിച്ച ഹർജി സുപ്രീംകോടതി (Mediaone Plea In Supreme Court) വെള്ളിയാഴ്ച പരിഗണിക്കും. രാജ്യസുരക്ഷയെ കരുതി സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെയാണ് ചാനൽ ഹർജി നൽകിയത്.
സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു ചാനൽ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ചാനൽ മാനേജ്‌മെന്റ് ഉന്നയിച്ചിരിക്കുന്നത്. ജനുവരി 31 നാണ് കേന്ദ്രസർക്കാർ മീഡിയ വണ്ണിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. ലൈസൻസ് പുതുക്കി നൽകാനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു.
കേസിൽ വാദം പൂർത്തിയായ ശേഷം തങ്ങളെ അറിയിക്കാതെയാണ് ആഭ്യന്തരവകുപ്പിന്റെ ഫയലുകൾ നോട്ടീസ് അയച്ച് വിളിപ്പിച്ച് പരിശോധിച്ചത്. ഇതിനുശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നത്. ചാനലിനായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് സുപ്രീംകോടതിയിലും ഹാജരാകുന്നത്. അതേസമയം കഴിഞ്ഞ ബുധനാഴ്ചയാണ് ഡിവിഷൻ ബെഞ്ച് മീഡിയ വണ്ണിന്റെ ഹർജി തള്ളിയത്. ചാനലിനെതിരെ കേന്ദ്രസർക്കാരിന്റെ പക്കലുള്ള ഇന്റലിജൻസ് വിവരങ്ങൾ അതീവ ഗൗരവതരമാണെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു നടപടി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…