India

നിങ്ങൾ തുണി മാസ്ക് ആണോ ഉപയോഗിക്കുന്നത്; എങ്കിൽ ഒമിക്രോണിനെ ചെറുക്കാൻ കഴിയില്ല; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ…

ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് (Cloth Mask Donot Resist Omicron) മുന്നറിയിപ്പ്. ഫാഷൻ ഉത്പ്പന്നമെന്ന രീതിയിൽ, തുണികൊണ്ടു വിവിധ നിറത്തിൽ നിർമിക്കുന്ന മാസ്‌കുകൾക്കെതിരേയാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. പുനരുപയോഗിക്കാവുന്ന പല മാസ്‌കുകളും കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിന്നിലാണെന്നും മുന്നറിയിപ്പിൽ പറയുന്നു. എൻ95 മാസ്‌കോ, മൂന്ന് പാളികളുള്ള സർജിക്കൽ മാസ്‌കോ ഇതിനായി ഉപയോഗിക്കണം. 95 ശതമാനം കണികകളേയും തടഞ്ഞുനിർത്തുന്നുവെന്ന് ഉറപ്പുനൽകുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്.

കണികകളേയും പൊടിപടലങ്ങളേയും എൻ95 മാസ്‌കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. തുണി മാസ്‌കുകളെ സംബന്ധിച്ചിടത്തോളം 75 ശതമാനത്തോളം വൈറസുകൾ ഉള്ളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. എൻ95 മാസ്‌കുമായി താരതമ്യം ചെയ്യുമ്പോൾ സർജിക്കൽ മാസ്‌ക് അൽപം അയഞ്ഞതാണെങ്കിലും തുണി മാസ്‌കുകളെക്കാൾ മികച്ച പതിരോധം തരാൻ അവയ്‌ക്കാകും. അതേസമയം സർജിക്കൽ മാസ്‌കിന് പുറമേ ഒരു തുണി മാസ്‌ക് കൂടി വയ്‌ക്കുന്ന ഇരട്ട മാസ്‌കിങ് അധിക സംരക്ഷണം നൽകുമെന്നും വിദഗ്ധർ പറയുന്നു.

ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്‌കുകൾ ധരിക്കുമ്പോൾ മാസ്‌കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വൈറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോഗം പടരാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തിൽ ഡബിൾ മാസ്‌ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

11 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

12 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

12 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

13 hours ago