കാസർഗോഡ് : ട്രെയിനിൽ യാത്ര ചെയ്യവേ മെഡിക്കൽ വിദ്യാർത്ഥിനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി. ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവംനടന്നത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.
ഇയാൾ തലശേരിയിൽ നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന് ശേഷം നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിനി സംഭവം റെയിൽവേ പൊലീസിൽ അറിയിച്ചു.
വിദ്യാർത്ഥിനിയുടെ പരാതിയിന്മേൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് എസ്ഐ എം.രാജ്കുമാർ അഭ്യർഥിച്ചു.

