Rain-in-munnar-casues-soil-irruption
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയ്ക്കടുത്ത് മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. പന്നിക്കുഴിയിൽ ഒരുവീട് പൂർണമായി 15വീടുകൾ ഭാഗികമായും തകർന്നു. പേപ്പാറ വനമേഖലയില് ഉച്ചമുതലുണ്ടായ കനത്ത മഴയാണ് വെള്ളപ്പാച്ചിലിനു കാരണം. അവിടെ പെയ്ത മഴയിലെ വെള്ളമാണ് മലവെള്ളപ്പാച്ചിലായി വനാതിര്ത്തിയോട് ചേര്ന്നുകിടക്കുന്ന മീനാങ്കല് എന്ന ഭാഗത്തേക്ക് ഒഴുകിയെത്തിയത്.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് ജനങ്ങളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അജിത കുമാരിയുടെ വീടാണ് പൂര്ണമായി തകര്ന്നത്. മറ്റ് 15 വീടുകളില് വെള്ളം കയറി. നിലവില് മഴയും വെള്ളപ്പൊക്കവും കുറഞ്ഞിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ ഇടിമിന്നലോട് കൂടി മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…