Saturday, October 31, 2026

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റു മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് (Heavy Rain In Kerala) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം മഴ ദുരന്തം (Natural Disaster) ഒഴിവാക്കാനായി സർക്കാരിന്റെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഉണ്ടായില്ല എന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയും റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. എന്നാൽ കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

പല ജില്ലകളിലും മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. കോട്ടയത്ത് രാവിലെയും ശക്തമായ മഴയുണ്ടായിരുന്നു. മറ്റ് ജില്ലകളിൽ മഴ കുറഞ്ഞിരിക്കുകാണ്. എന്നാൽ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. പാലക്കാട് ശക്തമായ മഴയെ തുടർന്ന് നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പടങ്ങിട്ടത്തോട്, വിആർടി കവ, പാലക്കുഴിയിലെ കൽക്കുഴി,വിലങ്ങൻ പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇവിടെ നിന്നും എഴുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മലപ്പുറത്ത് നിരവധി വീടുകളിൽ വെള്ളം കയറി.

അതേസമയം ഇടുക്കി ദേവികുളം അഞ്ചാം മൈലില്‍ മണ്ണിടിച്ചില്‍ ഭീഷണി. ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. 112 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. കോഴിക്കോടും പത്തനംതിട്ടയിലും മലയോര മേഖലയില്‍ കനത്ത മഴയാണ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീടിന് മുകളിലേക്ക് സ്‌കൂള്‍മതില്‍ ഇടിഞ്ഞുവീണു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പെരുനാട് പഞ്ചായത്തിലും അട്ടത്തോട്ടിലും മണക്കയത്തും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.എറണാകുളം നഗരത്തിലും രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള കടവൂര്‍, നേര്യമംഗലം വില്ലേജുകളില്‍ ആര്‍ആര്‍ടി ടീമുകളെ നിയോഗിച്ചു.

Related Articles

Latest Articles