Celebrity

പുതിയ ചിത്രത്തിനായി പ്രഭാസ് വാങ്ങിയത് കോടികൾ: പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം

ഹൈദരാബാദ്: ഹിറ്റ് സംവിധായകൻ രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് സൂപ്പർ താരമായ നടനാണ് പ്രഭാസ്(prabhas). ഇന്ന് നടന്റേതായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തന്നെ കോടികൾ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്. കൂടാതെ നടന്റെ പ്രതിഫലവും ഇരട്ടിയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഓം റൗത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആദിപുരുഷന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് 150 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് നായകനായ സഹോ എന്ന ചിത്രം പുറത്തിറങ്ങിയെങ്കിലും രാജമൗലി ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിജയമായിരുന്നില്ല. ആ ചിത്രത്തിനായി അന്ന് പ്രഭാസ് വാങ്ങിയത് 30 കോടി രൂപയായിരുന്നു.

ആദിപുരുഷനിൽ രാമനായാണ് പ്രഭാസ് അഭിനയിക്കുന്നത്. കൃതി സനോനാണ് സീതയായി എത്തുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. ഒരേസമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം എത്തുക. അടുത്തവര്‍ഷം ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

അതേസമയം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്. പ്രോജക്റ്റ് കെ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഗുരുപൂര്‍ണിമയില്‍ ആരംഭിച്ചു. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഈ സിനിമ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

admin

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

8 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

8 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

9 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

9 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

9 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

10 hours ago