Cinema

മനുഷ്യത്വമുള്ള രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, കവി; ബഹുമുഖപ്രതിഭയായ മുൻപ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജീവിതം അഭ്രപാളിയിലേക്ക്; പ്രശസ്ത നടൻ പങ്കജ് ത്രിപാഠി നായകനാകുന്ന ചിത്രം ഒരുങ്ങുന്നത് മലയാളി മാദ്ധ്യമപ്രവർത്തകന്റെ പുസ്തകം ആസ്പദമാക്കി

മുംബൈ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’ രാജ്യം കാത്തിരിക്കുന്ന സിനിമയിൽ പ്രശസ്ത നടൻ പങ്കജ്
ത്രിപാഠിയാണ് വാജ്‌പേയിയെ അവതരിപ്പിക്കുക. ചിത്രത്തിന് പിന്നിൽ ഒരു മലയാളി സാന്നിധ്യവുമുണ്ട്. മലയാളിയായ മാധ്യമപ്രവർത്തകൻ ഉല്ലേഖ് എൻ.പി.യുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രവി ജാദവാണ് ചിത്രത്തിന്റെ സംവിധായാകൻ. ഉത്കർഷ് നൈതാനിയുടേതാണ് തിരക്കഥ.

മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച എഴുത്തുകാരനും കവിയുമായിരുന്നു വാജ്‌പേയിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. രാജ്യത്ത് ഏറെ ജനകീയനും പ്രിയങ്കനുമായ പ്രധാനമന്ത്രിയായിരുന്നു എ ബി വാജ്പേയീ. ദേശീയ തലത്തിൽ വ്യത്യസ്‌ത ആശയങ്ങളുള്ള നിരവധി കക്ഷികളെ അണിനിരത്തി മുന്നണി രാഷ്ട്രീയത്തിനു രൂപം നൽകിയത് വാജ്പേയീ ആയിരുന്നു. ലോക രാഷ്ട്രങ്ങൾ ഭാരതത്തെ ആണവരാഷ്ട്രമായി അംഗീകരിച്ച പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾ അടക്കം ശ്രദ്ധേയമായ നേട്ടങ്ങൾ വാജ്‌പേയിയുടെ കാലത്ത് രാജ്യം നേടിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള നടനാണ് പങ്കജ് ത്രിപാഠി. ഹിന്ദി, തെലുഗു, തമിഴ് ഉൾപ്പെടെ നിരവധി ഭാഷകളിൽ അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

2 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

3 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

10 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago