ബ്രസീലിയ: അർജന്റീനയ്ക്കായി കിരീടങ്ങൾ നേടിയാലും ഇല്ലെങ്കിലും ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസിയെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ നേരിടാൻ തയാറെടുക്കുമ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അർജന്റീന പരിശീലകൻ ഇങ്ങനെ പറഞ്ഞത്
കിരീടം നേടുകയോ നേടാതിരിക്കുകയോ ചെയ്താലും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം തന്നെയാണ്. അതിന് ഒരു കിരീടം നേടി തെളിവ് ഹാജരാക്കേണ്ടതില്ലെന്നും സ്കലോണി ചൂണ്ടിക്കാട്ടി.
ലിയോ കപ്പടിച്ചാലും ഇല്ലെങ്കിലും, ചരിത്രത്തിലെ ഏറ്റവും മികച്ചതാരമെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ട്. എതിരാളികൾ പോലും അത് സമ്മതിക്കുന്നതാണെന്നും അർജന്റീന കോച്ച് കൂട്ടിച്ചേർത്തു. അതെ സമയം കേരളത്തിലുള്ള ലക്ഷക്കണക്കിന് മെസ്സി ആരാധകർ ഇത്തവണ എങ്കിലും തങ്ങളുടെ പ്രിയ താരം കപ്പുയർത്തും എന്ന ആത്മവിശ്വാസത്തിലാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

