തിരുവനന്തപുരം: സൂപ്പർ താരം ലയണല്‍ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തുമെന്ന് സ്ഥിരീകരിച്ച് സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി. ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സര്‍മാരാണ് എച്ച്എസ്ബിസി. ഒക്ടോബർ മാസത്തിൽ കൊച്ചിയിലാകും ടീം സൗഹൃദ മത്സരത്തിന് ബൂട്ട് കെട്ടുക
അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും നേരത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് അറിയിച്ചിരുന്നു. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കേ, 2025-ലെ ഇന്ത്യയിലും സിങ്കപ്പുരിലമായി നടക്കേണ്ട മത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു വര്‍ഷ പങ്കാളിത്ത കരാര്‍ ഇന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ വേദി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍വെച്ചായിരിക്കും മത്സരങ്ങളെന്നാണ് ഏകദേശ ധാരണ.

