Meteorological Center says rain will continue in the state.
തിരുവനന്തപുരം: സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . രണ്ടു ദിവസം കുടി ശക്തമായ മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ 6 ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് . കേരളാ, ലക്ഷദ്വീപ്, കർണ്ണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ മലബാറിൽ ഇന്നലെ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നു . കൊട്ടിയൂരിൽ ഉരുൾ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാൻ കാരണം. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പ്രദേശവാസികളെ മാറ്റി താമസിപ്പിക്കേണ്ടി വന്നു.
ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സ്ഥലം കാണാൻ കൂടരഞ്ഞി ഉറുമി പുഴയിലെത്തിയ 5 പേർ ഒഴുക്കിൽ പെട്ടു. ഇവർ പാറപുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സംയോജന പ്രവർത്തനത്താൽ രക്ഷപ്പെടുത്തി .
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…