Friday, March 29, 2024
spot_img

സംസ്ഥാനത്ത് 2 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മത്സ്യബന്ധനത്തിനു വിലക്ക് ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . രണ്ടു ദിവസം കു‌ടി ശക്തമായ മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ 6 ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് . കേരളാ, ലക്ഷദ്വീപ്, കർണ്ണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വടക്കൻ മലബാറിൽ ഇന്നലെ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നു . കൊട്ടിയൂരിൽ ഉരുൾ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാൻ കാരണം. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പ്രദേശവാസികളെ മാറ്റി താമസിപ്പിക്കേണ്ടി വന്നു.

ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സ്ഥലം കാണാൻ കൂടരഞ്ഞി ഉറുമി പുഴയിലെത്തിയ 5 പേർ ഒഴുക്കിൽ പെട്ടു. ഇവർ പാറപുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സംയോജന പ്രവർത്തനത്താൽ രക്ഷപ്പെടുത്തി .

Related Articles

Latest Articles