ദില്ലി: മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള ആം ആദ്‌മി സര്‍ക്കാര്‍ നീക്കത്തിനെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡൽഹി മെട്രോ റെയിൽ കോര്‍പ്പറേഷൻ മുൻ ചെയര്‍മാനും മുഖ്യ ഉപദേഷ്ടവുമാണ് ഇ ശ്രീധരൻ.
ഡൽഹി മെട്രോയിൽ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. ഡൽഹി സര്‍ക്കാരിന്‍റെ തീരുമാനം മെട്രോയ്ക്ക് നഷ്ടമുണ്ടാക്കും. ഇത് അംഗീകരിക്കരുതെന്നും വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ഇടപെടൽ ആവശ്യമണെന്നും കത്തിലുണ്ട്.
ഒരു വിഭാഗത്തിന് മാത്രമായി മെട്രോയിൽ സൗജന്യയാത്ര അനുവദിക്കാനുള്ള തീരുമാനം ഡൽഹി സര്‍ക്കാരിന് ഒറ്റയ്ക്ക സ്വീകരിക്കാൻ കഴിയില്ല. ഇങ്ങനെ ചെയ്താൽ കോര്‍പ്പറേഷന്‍റെ വരുമാനം കുറയ്ക്കും. അത് എല്ലാ യാത്രക്കാര്‍ക്കും കുറഞ്ഞ യാത്രാനിരക്കിൽ യാത്രാസൗകര്യം ഒരുക്കുന്നതിനെയും, മെട്രോ നിര്‍മാണത്തിനായി എടുത്ത ജൈക്ക വായ്പയുടെ തിരിച്ചടവിനെയും ബാധിക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
ഡൽഹി മെട്രോയിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയാൽ രാജ്യത്തെ മറ്റു മെട്രോകള്‍ക്കും ഈ പാത പിന്തുടരേണ്ടി വരും.
2002 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് മെട്രോ ഉദ്ഘാടനം ചെയ്തപ്പോള്‍ അദ്ദേഹം സ്വന്തം പണം കൊണ്ട് ടിക്കറ്റെടുത്താണ് മെട്രോയിൽ കയറിയതെന്നും ഇ ശ്രീധരൻ ഓര്‍മിപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെയാണ് ഡൽഹിയിലെ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള നീക്കം തുടങ്ങിയത്. ഇത് വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും ആരോപണമുയരുന്നുണ്ട്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…