തിരുവനന്തപുരം: ശബരിമലയില്‍ പോകാൻ വൃതം നോക്കുന്ന വിശ്വാസികള്‍ കഞ്ചാവ് വലിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത എസ്എഫ്‌ഐ നേതാവ് രണ്ടുകിലോ കഞ്ചാവുമായി പിടിയില്‍. എസ്എഫ്‌ഐ നേതാവും വാടാനപ്പിള്ളി സ്വദേശിയുമായ മുഹമ്മദ് ഷെജിയാണ് കഞ്ചാവുമായി കാറില്‍ കടക്കുന്നതിനിടെ എക്‌സൈസിന്‍റെ പിടിയിലായത്.
തൃശൂര്‍ റെയിവേ സ്‌റ്റേഷന് സമീപത്തുനിന്നാണ് മുഹമ്മദ് ഷെജിയെ കസ്റ്റഡിയിൽ എടുത്തത്. എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂരിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സംശയാസ്പദമായ രീതിയില്‍ മുഹമ്മദ് ഷെജിയെ കണ്ടതോടെ എക്സൈസ് സംഘം ഇയാളെ തടഞ്ഞു.
കഞ്ചാവ് നിറച്ച ബാഗ് കാറിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കവെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ തടയുന്നത്. തുടർന്ന് നടന്ന പിടിവലിക്കിടെ എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ജെയ്‌സണ്‍ ജോസിനെ മുഹമ്മദ് ഷെജി അടിച്ചുവീഴ്ത്തി. തുടര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ എസ്എഫ്‌ഐ നേതാവ് ഇപ്പോൾ റിമാൻഡിലാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…