Migrant Worker Dies In Accident In Thrissur After Being Trapped In Concrete Mixing Machine
തൃശൂര്‍ : വെളയനാട് റോഡ് നിർമാണത്തിനു എത്തിച്ച കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷീന് ഓണ്‍ ആക്കിയതാണ് അപകട കാരണം.
സാധാരണ മെഷീന് ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ടെന്നും എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷീന് ഓണാക്കിയതാണ് അപകട കാരണമെന്നും മറ്റ് തൊഴിലാളികള്‍ പറയുന്നു.അപകടം നടന്നയുടനെ മെഷീന് ഓണാക്കിയ യു പി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. പിന്നീട് ഇരിങ്ങാലക്കുട പോലീസ് എത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. മെഷീൻ ഓണാക്കിയ യു പി സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…