India

‘ആജാ, ആജാ’ ! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെവരാന്‍ ആവശ്യപ്പെട്ടു; 32 കാരന് ഒരു വര്‍ഷം തടവ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ട 32 കാരനെതിരെ നടപടി.മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു.2015 ലാണ് 15 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. ഈ കേസിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞത്.

സ്കൂളില്‍ നിന്നും എത്തിയ ശേഷം മകള്‍ ട്യൂഷന്‍ ക്ലാസിന് പോകാറുണ്ടായിരുന്നുവെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. 2015 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.50 ഓടെ ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടിയെ പിന്നാലെ എത്തിയ പ്രതി ‘ആജാ, ആജാ’ (വരൂ, വരൂ) എന്ന് വിളിച്ചു. ഭയന്ന് പോയ മകള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍, സെപ്തംബര്‍ മൂന്നാം തിയതിയും പ്രതി ഇത് ആവര്‍ത്തിച്ചു. കൂടാതെ ഇയാള്‍ കുട്ടിയുടെ വീടിന് സമീപമെത്തുകയും പെണ്‍കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. പ്രതിയെ കണ്ട പെണ്‍കുട്ടി സംഭവം അച്ഛനെയും അമ്മയെയും അറിയിച്ചു. ഇരുവരും ഏറെ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് സെപ്തംബര്‍ ആറാം തിയതിയും ഇയാള്‍ എത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പ്രതിക്കെതിരെ കേസ് കൊടുത്തത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. എന്നാല്‍, താത്പര്യമില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് നിരവധി തവണ കൂടെ വരാന്‍ പ്രതി ആവശ്യപ്പെട്ടുവെന്ന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ട ജഡ്ജി എ സെഡ് ഖാന്‍, പ്രതിക്ക് ഒരു വര്‍ഷത്തെ തടവ് വിധിക്കുകയായിരുന്നു. മാത്രമല്ല, ഇത് ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് ഭാര്യയും മൂന്ന് വയസുള്ള മകളും ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. കുട്ടിയുടെ ഭാഗത്ത് നിന്നും പ്രതിക്കനുകൂലമായ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കോടതി എടുത്ത് പറഞ്ഞു. എന്നാല്‍, കോടതി ഒരു വര്‍ഷം തടവിന് വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതി 2016 ല്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നിരുന്നു.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

7 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

7 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

7 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

8 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

17 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago