Pin Point

മിലൻ കാ ഇതിഹാസ് – 07 | പാകിസ്ഥാൻ്റെ ബട്ട്വാരയും, ഖാലിസ്ഥാൻ്റെ ശുരുവാത്ഉം | സിപി കുട്ടനാടൻ

ചൈനയുടെ അടി വാങ്ങി ഇന്ത്യ തളർന്നുപോയി എന്ന് കരുതിയ പാകിസ്ഥാൻ 1965ൽ ഓപ്പറേഷൻ ജിബ്രാൾട്ടർ നടപ്പാക്കാൻ തുടങ്ങി. കശ്മീരിലെ തിത്വാർ, ഉറി, പൂഞ്ച് മേഖലകളിൽ അവർ കടന്നു കയറുകയും തന്ത്രപ്രധാന പാതയായ ഹാജിപിർ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ 1965 സെപ്റ്റംബർ 1ന് ഇന്ത്യാ പാകിസ്ഥാൻ പൂർണയുദ്ധം ആരംഭിച്ചു.

പാകിസ്ഥാൻ പട്ടാളത്തെ നിലംതൊടീയ്ക്കാതെ പറപ്പിച്ച ഇന്ത്യൻ സൈന്യം സിയാൽകോട്ടിൻ്റെ ഒരു ഭാഗം പിടിച്ചെടുക്കുകയും ലാഹോറിനെ വളയുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും ഭാരത മാതാവിന് 18 ഓഫിസർമാർ ഉൾപ്പടെ 3264 വീര പുത്രന്മാരെ നഷ്ടമായി. ഒടുവിൽ യുഎസും സോവിയറ്റ് യൂണിയനും യുഎന്നും ചെലുത്തിയ സമ്മർദങ്ങളെത്തുടർന്ന് സെപ്റ്റംബർ 23ന് വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു.

ഇതോടെ ഇന്ത്യയിലെ ഹീറോ ആയി മാറിയ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രി, പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ സോവിയറ്റ് റഷ്യയിലെ താഷ്കണ്ടിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. (താഷ്കൻ്റ് ഇന്ന് ഉസ്ബെക്കിസ്ഥാൻ്റെ തലസ്ഥാനമാണ്.) റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ്റെ കാർമ്മികത്വത്തിലായിരുന്നു ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ തുടർന്ന്, യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത പ്രദേശങ്ങൾ പാകിസ്താന് തിരികെ നൽകുവാനുള്ള കരാറിൽ പാകിസ്താനുമായി ജനുവരി 10ന് താഷ്കൻ്റ് കരാർ ഒപ്പുവെച്ചു.

രാഷ്ട്രഹിതത്തിന് ഒട്ടും യോജിയ്ക്കാത്ത ഈ കരാറിൽ ഒപ്പിട്ട മനോവ്യഥയിൽ ആവണം 1966 ജനുവരി 11ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി വിദേശത്തു വച്ച് ഹൃദയാഘാതത്താൽ മരണപ്പെട്ടു. (ഇത് ഇന്നും ദുരുഹമാണ്. കാര്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ ഊഹാപോഹങ്ങൾ എഴുതി വിടാൻ മുതിരുന്നില്ല) വീണ്ടും ഇടക്കാല പ്രധാനമന്ത്രിയായി ഗുൽസാരിലാൽ നന്ദ ചുമതലയേറ്റു. കോൺഗ്രസ്സിനുള്ളിലെ അധികാര വടംവലികൾക്ക് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ കാമരാജിൻ്റെ ആശീർവാദത്തോടെ ജവഹർലാൽ നെഹ്രുവിൻ്റെ മകളായ ഇന്ദിരാ ഫിറോസ് 1966 ജനുവരി 19ന് ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ദിരയുടെ ഭരണത്തിൻ്റെ പ്രത്യേകതകൾ കാണുവാൻ നിൽക്കാതെ സ്വതന്ത്ര ഭാരതത്തെ കൺകുളിർക്കെ കണ്ടുകൊണ്ട് രോഗഗ്രസ്ഥമായ ശരീരത്തെ ഉപേക്ഷിച്ച് 1966 ഫെബ്രുവരി 26ന് വിനായക ദാമോദര സവർക്കർ എന്ന ധീര ദേശാഭിമാനി ഭാരതഭൂമിയോട് യാത്ര പറഞ്ഞു.

വടക്കു കിഴക്കൻ പുകച്ചിൽ

ഇന്ത്യയുടെ വടക്കു – കിഴക്കൻ പ്രദേശത്ത് മിസോ നാഷണൽ ഫ്രണ്ട് എന്ന ദേശവിരുദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഗറില്ലാ, വിഘടന പ്രവർത്തനങ്ങൾക്ക് പണവും ആയുധവും നൽകി സഹായിച്ചുകൊണ്ട് ചൈന ഒളിനീക്കങ്ങൾ നടത്തി (ഇന്നും ചൈന അത് തുടരുന്നു). അങ്ങനെ 1966 മാർച്ച് മാസത്തിൽ മിസോ ഹിൽസിൽ തമ്പടിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിൻ്റെ അസം റൈഫിൾസ് റെജിമെണ്ടിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ മിസോ നാഷണൽ ഫ്രണ്ട് ‘ഓപ്പറേഷൻ ജെറിക്കോ’ എന്ന പേരിൽ ഒരു പോരാട്ടം ആരംഭിച്ചു.

അടുത്ത ദിവസം തന്നെ മിസോ നാഷണൽ ഫ്രണ്ട്, മിസോ ഹിൽസ് ഇന്ത്യയിൽ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ഐസ്വാളിലെ ഇന്ത്യൻ ട്രഷറി, ചംഫൈ, ലുംഗൈ എന്നീ ജില്ലകളിലെ പട്ടാള ക്യാമ്പുകൾ എന്നിവ പിടിച്ചടക്കി മിസോ നാഷണൽ ഫ്രണ്ട് ഗറില്ലകൾ മുന്നേറിയതോടെ ഇന്ത്യൻ സൈന്യം പ്രതിരോധത്തിലായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത ‘ബട്ട്വാര’ സംഭവിയ്ക്കാതിരിയ്ക്കാൻ ജാഗരൂകമായി പ്രവർത്തിച്ച ആർഎസ്എസിൻ്റെ നിരവധി പ്രചാരകന്മാരെയും മിസോ നാഷണൽ ഫ്രണ്ട് കൊന്നുകളഞ്ഞു.

തുടക്കത്തിൽ ഒന്ന് പതറിപ്പോയി എങ്കിലും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശക്തമായ തിരിച്ചടിയ്ക്കുള്ള നിർദ്ദേശം നൽകി. ഭാരതീയ വായു സേന രംഗത്തിറങ്ങി. ‘തൂഫാനി’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ദസൗ ഔറഗൻ ഫൈറ്റർ ജെറ്റുകൾ ആ ദൗത്യത്തിനായി തയ്യാറായി. മാർച്ച് 5ന് വ്യോമസേന ആക്രമണം ആരംഭിച്ചു. മാർച്ച് 6ന് ശക്തമായ ബോംബിങ് നടത്തി. മാർച്ച് 13 വരെ എയർഫോഴ്സ് ബോംബിട്ടു. ഇന്ത്യൻ പൗരന്മാരുടെ മേൽ ഇന്ത്യൻ പട്ടാളം ബോംബിടുന്ന അവസ്ഥയെക്കുറിച്ച് മാന്യ വായനക്കാർ ഒന്ന് ചിന്തിച്ചു നോക്കൂ. ഇതൊക്കെ ഓരോ സാഹചര്യങ്ങളുടെ നിർമ്മിതിയാണ്. അല്ലാതെ പട്ടാളത്തിനോ ഭരണകൂടത്തിനോ ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. 13 പേരാണ് ബോംബിങ്ങിൽ മരിച്ചതെന്നാണ് കണക്ക്. എന്നാൽ അതല്ല യാഥാർഥ്യം എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും.

പട്ടാളത്തിനോട് പിടിച്ചുനിൽക്കാനാവാതെ മിസോ നാഷണൽ ഫ്രണ്ടിൻ്റെ ഗറില്ലകൾ മ്യാന്മാറിലെയും, അന്ന് കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ളാദേശിലെയും കാടുകളിലേക്ക് രക്ഷപ്പെട്ടു. ഇന്ത്യയുടെ അഖണ്ഡത നിലനിർത്താനും ഇത്തരം പ്രതിലോമ ശക്തികളെ നിഷ്കാസനം ചെയ്യുവാനും ഈവിധമുള്ള ചില ഉരുക്കുമുഷ്ടിയുടെ തീരുമാനങ്ങൾ ആവശ്യമായിവരും. അതിലെ ശരിതെറ്റുകൾ കാലം വിലയിരുത്തും.

1967 സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സിക്കിം അതിർത്തിയിലെ നാഥു ലായിൽ രൂക്ഷമായ ചൈന ഇന്ത്യാ ഏറ്റുമുട്ടലുണ്ടായി. 88 ഇന്ത്യൻ സൈനികർക്കു വീരമൃത്യു സംഭവിച്ചപ്പോൾ 340 ചൈനീസ് പട്ടാളക്കാരെ കൊന്ന് ശക്തമായി മറുപടി നൽകാൻ ഇന്ത്യക്ക് സാധിച്ചു. ‘കിട്ടേണ്ടത് കിട്ടിയപ്പോൾ കിട്ടന് ഉറക്കം വന്നു.’ പിന്നീടൊരിയ്ക്കലും ചൈന ഒരു പൂർണ യുദ്ധത്തിനായി ഇന്ത്യയുടെ നേർക്ക് വന്നിട്ടില്ല. അങ്ങിങ്ങുള്ള ചൊറിച്ചിൽ മാത്രമായി അതിപ്പോഴും തുടരുന്നു.

ദീൻ ദയാൽജിയുടെ അപമൃത്യു

ഏകാത്മ മാനവദർശനത്തിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ മേഖലയിൽ കർമ്മപദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങിയ സന്ദർഭത്തിൽ അപ്രതീക്ഷിതമായി 1968 ഫെബ്രുവരി 11ന് കാശിയ്ക്കും മുഗൾസരായിക്കുമിടയിലുള്ള റെയിൽവെ പാളത്തിൽ ജനസംഘം ദേശീയാധ്യക്ഷൻ ദീനദയാൽ ഉപാദ്ധ്യായയുടെ മൃതദേഹം കണ്ടെത്തി. രണ്ടു ദേശീയാധ്യക്ഷന്മാർ ദുരൂഹമായ മരണത്തിന് ഇരയായ അവസ്ഥാന്തരം പേറി സംഘപരിവാർ പ്രവർത്തനങ്ങൾ തുടർന്നു. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ഏകാത്മക മാനവ വാദം (ദർശനം) എന്ന പുസ്തകം ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. അത് വാങ്ങി വായിച്ചാൽ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ ആയിരിയ്ക്കണം അത് എന്തിലേക്ക് കേന്ദ്രീകരിയ്ക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ലഭ്യമാകും. പല തവണ വായിച്ചെങ്കിൽ മാത്രമേ അതിൻ്റെ സാരാംശം വ്യക്തമാകൂ. ഇത് വായിക്കുന്ന വ്യക്തിയ്ക്ക് പ്രായോഗിക ജീവിതാനുഭവങ്ങളും ഉണ്ടായിരിയ്ക്കേണ്ടതുണ്ട്. (20 വയസിൽ താഴെയുള്ള ഒരാൾക്ക് ഇത് അരോചകമായ പുസ്തകമായി മാത്രമേ അനുഭവപ്പെടൂ).

ഖാലിസ്ഥാൻ തലവേദന

മുസ്ലീങ്ങൾ കലാപമുണ്ടാക്കിയാൽ ഇന്ത്യയെ മുറിച്ച് ഒരു ഇസ്‍ലാമിക രാഷ്ട്രം ഉണ്ടാക്കുവാൻ സാധിയ്ക്കുമെങ്കിൽ എന്തുകൊണ്ട് സിഖ് മതത്തിന് അത് സാധിച്ചുകൂടാ എന്ന ചിന്ത സിഖുകാർക്കിടയിൽ സജീവമായുണ്ടായിരുന്നു. അതിൻ്റെ പ്രയോഗകർത്താവായിരുന്നു ജഗ്ജിത് സിങ് ചൗഹാൻ എന്ന കഥാപാത്രം. സ്വതന്ത്ര സിഖ് രാഷ്ടം വേണമെന്നാവശ്യപ്പെടുന്ന ഖാലിസ്താൻ വാദത്തിൻ്റെ പ്രധാന ശില്പികളിൽ ഒരാളായിരുന്നു അയാൾ. അകാലിദൾ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ടിയാൻ, ലക്ഷ്മൺസിങ് ഗിൽ മുഖ്യമന്ത്രിയായപ്പോൾ ധനകാര്യമന്ത്രിയായി അധികാരം കയ്യാളിയിരുന്നു.

1971ൽ ജഗ്ജിത് സിങ് ചൗഹാൻ ലണ്ടനിലേക്കു പോവുകയും അവിടെ നിന്നും പാകിസ്താനിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. പാകിസ്താനിലെ നങ്കണ സാഹിബ് സന്ദർശിച്ച ശേഷം സ്വതന്ത്ര സിഖ് രാഷ്ട്രം ആവശ്യമാണെന്ന സമാന ചിന്താഗതിക്കാരുടെ അഭിപ്രായത്തെ അനുകൂലിക്കുകയും അതിനായി പാകിസ്താൻ്റെ ആശീർവാദം വാങ്ങുകയും ചെയ്തു. അവരുടെ സഹായത്തോടെ ചൗഹാൻ അമേരിക്കയിൽ പോയി. സ്വതന്ത്ര സിഖ് രാഷ്ട്രം (ഖാലിസ്ഥാൻ) എന്ന ഒരു പരസ്യം 1971 ഒക്ടോബർ 13ന് ന്യൂയോർക്ക് ടൈംസിൽ കൊടുക്കുന്ന കലാപരിപാടി വരെ അയാൾ ചെയ്തു. ഓരോ ഘട്ടത്തിലും ഇന്ത്യ അനുഭവിയ്ക്കുന്ന വിഭജന മുറവിളിയുടെ തലവേദനയെ കുറിച്ച് ബഹുമാന്യ വായനക്കാർ മനസിലാക്കണം.

ഖാലിസ്ഥാൻ പ്രദേശമെന്ന് വിഘടനവാദികൾ വിഭാവന ചെയ്യുന്നത് ഇന്ത്യയിലെ പഞ്ചാബും പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയും ചേർന്നുള്ള ഭൂഭാഗമാണ്. പാകിസ്ഥാൻ ഇതിനെ പിന്തുണയ്ക്കുന്നത് ഇന്ത്യൻ പട്ടാളത്തിലെ സിഖ് സൈനികരെ ലക്ഷ്യമിട്ടാണ്. അവരെ ഇന്ത്യൻ താത്പര്യങ്ങൾക്കെതിരായി തിരിച്ച് ഇന്ത്യയിൽ കുഴപ്പമുണ്ടാക്കുക അതിലൂടെ ഇന്ത്യയിൽ നിന്നും പഞ്ചാബിനെ അടർത്തി മാറ്റിയ ശേഷം പാകിസ്താനിലെ പഞ്ചാബിനെ നല്കാതിരുന്നാൽ എന്താവും സ്ഥിതി എന്നത് അപ്പോൾ കൈകാര്യം ചെയ്യാം എന്നുള്ള ഒരുതരം സമീപനത്തിലാണ് പാകിസ്ഥാൻ. ദേശപ്രേമികളായ ഇന്ത്യൻ സിഖ് റജിമെൻ്റ് ഇതെല്ലാം ഭംഗിയായി മനസിലാക്കുകയും ചില അപവാദങ്ങളൊഴിച്ചാൽ, ഫലപ്രദമായി തടയുകയും ചെയ്യുന്നു.

ബംഗ്ലാദേശ് മോചനം

കിഴക്കൻ പാക്കിസ്ഥാനിലെ പാർട്ടിയായ അവാമിലീഗ് നേതാവ് മുജീബുർ റഹ്മാൻ്റെ നേത‍ൃത്വത്തിൽ 1971ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടം ശക്തമായതോടെ പാകിസ്ഥാൻ പട്ടാളം അവിടെയിറങ്ങി ഹിന്ദുവേട്ട ആരംഭിച്ചു. ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളി. ഓരോ ദിവസവും താൻ കൊന്ന കാഫിരീങ്ങളുടെ കണക്ക് പറഞ്ഞു പാകിസ്ഥാൻ പട്ടാളക്കാർ രസിച്ചു. കാഫിറിനെ കൊന്നതിനാൽ അള്ളാഹു തനിയ്ക്ക് തരുന്ന പുണ്യത്തെക്കുറിച്ച് അവർ വാചാലരായി.

അവാമി ലീഗ് പ്രവർത്തകർക്കെതിരെ കടുത്ത സൈനിക നടപടികൾ ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് അഭയാർത്ഥി പ്രവാഹം തുടങ്ങി. ഇതേതുടർന്ന് ഡിസംബർ 3ന് ഇന്ത്യ പാകിസ്താനുമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യാ ഗവണ്മെൻ്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. (ഈ അടിയന്തരാവസ്ഥയെക്കുറിച്ചും ആർക്കും ആക്ഷേപമില്ല). ഇന്ത്യയുടെ കര – നാവിക – വ്യോമ സേനകളുടെ മികവിനു മുന്നിൽ കിഴക്കൻ ബംഗാളിലെ പാക്ക് സേനയ്ക്കു പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാളികൾ ചേർന്ന് രൂപീകരിച്ച മുക്തിബാഹിനിയുടെ സഹായവും ഇന്ത്യൻ പട്ടാളത്തിന് ലഭിച്ചു.

13 ദിവസത്തിന് ശേഷം പാക്കിസ്ഥാൻ കീഴടങ്ങി. ബംഗ്ലദേശ് രൂപം കൊണ്ടു. പാകിസ്താൻ്റെ ‘ബട്ട്വാര’ നടത്തി ഇന്ത്യയുടെ പ്രതികാരം. 195 ഓഫിസർമാർ ഉൾപ്പടെ 3843 ഇന്ത്യൻ സൈനികരുടെ ജീവനാശം സംഭവിച്ച ഈ യുദ്ധത്തിൽ 93,000 പാകിസ്ഥാൻ പട്ടാളക്കാർ ഇന്ത്യൻ സൈന്യത്തിന് മുമ്പിൽ കീഴടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങൽ ആയിരുന്നു ഇത്.

പാകിസ്ഥാൻ ഇന്ത്യയോട് കീഴടങ്ങിയ ദിവസം, പിന്നീട് ബംഗ്ലാദേശ് പ്രസിഡണ്ടായ അബു സയിദ് ചൗധരി ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് ഒരു കത്തയച്ചു അതിൽ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു. ‘മൂർഖൻ പാമ്പിൻ്റെ വാൽ മുറിക്കുമ്പോൾ, അതിൻ്റെ തല പത്തിരട്ടി വിഷമയമാവും അതുകൊണ്ട് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കരുത്’ അതായത് പാകിസ്ഥാനെ വേണ്ട രീതിയിൽ ശിക്ഷിച്ച് വേണം വിടാൻ അല്ലെങ്കിൽ അവർ വിഷം തുപ്പി വീണ്ടും വരുമെന്ന മുന്നറിയിപ്പായിരുന്നു അന്ന് അദ്ദേഹം നൽകിയത്.

ഖുറാനിലെ വചന പ്രകാരം ‘നാരി’ ഭരിയ്ക്കുന്ന നാട് ക്രമേണ നശിയ്ക്കുമെന്നും അങ്ങനെയുള്ള രാജ്യത്തെ എളുപ്പത്തിൽ അള്ളാഹു കീഴ്‌പ്പെടുത്തി തരുമെന്നുമാണ്. ഇതിനാലാണ് ഇന്ദിരാഗാന്ധി എന്ന വനിതയുടെ ഭരണത്തിലിരിയ്ക്കുന്ന ഇന്ത്യയെ ആക്രമിയ്ക്കാൻ 1971ൽ പാകിസ്ഥാൻ ഇറങ്ങിപ്പുറപ്പെട്ടത്. എന്നാൽ വചനത്തെ വിശ്വസിച്ച പാകിസ്താന് പറ്റിയ അക്കിടി കണ്ടിട്ട് പ്രതിപക്ഷ നേതാവായ അടൽബിഹാരി വാജ്‌പേയി, ഇന്ത്യൻ ഫിലോസഫിയിലെ ‘നാരിയായ’ ദുർഗ്ഗാ ഭഗവതിയോട് ഇന്ദിരാഗാന്ധിയെ ഉപമിച്ച് പാകിസ്താനെ പരിഹസിച്ചു. ഇന്ത്യയുടെ ദുർഗ്ഗയാണ് ഇന്ദിര എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

കീഴടങ്ങിയ പാകിസ്ഥാൻ പട്ടാളക്കാരെ 8 മാസം എല്ലാ സൗകര്യങ്ങളും നൽകി തടവിൽ സംരക്ഷിച്ച ശേഷം 1972 ജൂലായ് 2ന് പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുമായി ഹിമാചലിലെ സിംലയിൽ വച്ച് യുദ്ധ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഒപ്പ് വച്ചു. അതോടെ പാക് പട്ടാളക്കാരെ വിട്ടയയ്ക്കപ്പെട്ടു. എന്നാൽ കശ്മീർ വിഷയം പരിഹരിയ്ക്കാൻ ഈ അവസരം ഉപയോഗിയ്ക്കാമായിരുന്നു. പക്ഷെ കശ്മീർ വിഷയത്തെ ഇന്ത്യയുടെ താത്പര്യം പോലെ പരിഹരിക്കാവുന്ന സുവർണാവസരം എന്തുകൊണ്ടോ കളഞ്ഞുകുളിച്ച കോൺഗ്രസ്സ്, തെറ്റുകൾ ആവർത്തിച്ചു. കശ്മീർ ഭാരത ഭൂമിയുടെ ഭാഗമാകുന്നത് കാണാനാവാതെ ദേശഭക്തനായ ആർഎസ്എസ് സർസംഘചാലക് മാധവ സദാശിവ ഗോൾവാൾക്കർ 1973 ജൂൺ 5ന് ഭാരതത്തോട് വിട ചൊല്ലി. തുടർന്ന് മധുകർ ദത്താത്രയ ദേവറസ് എന്ന സ്വയംസേവകൻ ആർഎസ്എസിൻ്റെ മൂന്നാം സർസംഘചാലകായി ചുമതലയേറ്റു.

ചിരിച്ച ബുദ്ധൻ

ദേശീയാഭിമാനവും ആത്മവിശ്വാസവും വർദ്ധിയ്ക്കുന്ന മറ്റൊരു സംഗതി വൈകാതെ തന്നെ ഉണ്ടായി. എന്തെന്നാൽ, ഐക്യ രാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാതെ വേറൊരു രാജ്യം അണുപരീക്ഷണം നടത്തുന്ന സംഭവം ആദ്യമായി സംഭവിച്ചത് 1974 മേയ് 18ന് ആയിരുന്നു. പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാ ഗാന്ധിയുടെ ശക്തമായ രാഷ്ട്രീയ നേതൃത്വത്തിൽ ബുദ്ധൻ ചിരിക്കുന്നു (ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ) എന്ന ഇന്ത്യയുടെ പ്രഥമ ആണവ പരീക്ഷണം രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ പൊഖ്റാനിലുള്ള ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിൽ സംഭവിച്ചു. ഇന്ത്യ ഒരു ആണവ ശക്തിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ സംഗതിയായിരുന്നു ഇത്.

തുടരും…..

Meera Hari

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

16 mins ago

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

50 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

56 mins ago

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

1 hour ago