Categories: India

‘കശ്മീ​രി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250-ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞു’: ര​ണ്ടു മാ​സ​ത്തി​നി​ടെ 25 പേ​രെ വ​ധി​ച്ചെന്ന് പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്

കശ്മീരിലെ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250-ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞ​താ​യി ജ​മ്മുകശ്മീ​ര്‍ പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ 25 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2020-ൽ ഇ​തു​വ​രെ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ള്‍ മാ​ത്ര​മാ​ണ് അ​തി​ര്‍​ത്തി​യി​ലൂ​ടെ താ​ഴ്വ​ര​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ളു​ക​ളേ​ക്കാ​ള്‍ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. താ​ഴ്‌​വ​ര​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​നി​ര​ത​രാ​യ 240-250 തീ​വ്ര​വാ​ദി​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​തെന്നും അദ്ദേഹം പറഞ്ഞു.

നു​ഴ​ഞ്ഞു​ക​യ​റി​യ മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളെ അ​ടു​ത്തി​ടെ ത്രാ​ലി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ര്‍‌​ഷം ഇ​തു​വ​രെ വി​ജ​യ​ക​ര​മാ​യ ഒ​രു ഡ​സ​ന്‍ ഓ​പ്പ​റേ​ഷ​നു​ക​ള്‍ ന​ട​ത്താ​നാ​യി. അ​തി​ല്‍ 10 എ​ണ്ണം കശ്മീ​ര്‍ താ​ഴ്‌​വ​ര​യി​ലും ര​ണ്ടെ​ണ്ണം ജ​മ്മു​വി​ലു​മാ​യി​രു​ന്നു. ഈ ​ഓ​പ്പേ​റ​ഷ​നു​ക​ളി​ല്‍ 25 തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഒ​മ്പ​ത് തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് മേ​ധാ​വി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

10 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

11 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

12 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

13 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

13 hours ago