Friday, December 19, 2025

ദില്ലി നിയമസഭയില്‍ കോടീശ്വരന്മാര്‍

ദില്ലി : ദില്ലി നിയമസഭയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്മാര്‍ 52 പേര്‍. കഴിഞ്ഞ സഭയില്‍ ഇവരുടെ എണ്ണം 44 ആയിരുന്നു. ഏറ്റവും സമ്പന്നരായ ആദ്യത്തെ അഞ്ച് എംഎല്‍എമാരും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് ഉള്ളവരാണ്.അതില്‍ ധര്‍മപാല്‍ ലക്രയാണ് ആണ് ഏറ്റവും സമ്പന്നനായ അംഗം. അതില്‍ 292.1 കോടിയാണ് ധര്‍മപാലിന്റെ സ്വത്ത്.

ദില്ലിയിലെ ഒരു നിയമസഭാംഗത്തിന്റെ ശരാശരി സമ്പത്ത് 14.3കോടി രൂപയാണ്.അതില്‍ തന്നെ ഏറ്റവും സമ്പത്തു കുറവുള്ള അംഗം ആംആദ്മി പാര്‍ട്ടിയിലെ തന്നെ രാഖി ബിദ്ലാനാണ്. എഴുപത് എംഎല്‍എമാരില്‍ 42 പേര്‍ ബിരുദധാരികളാണ്. 72 കാരനായ രാം നിവാസ് ഗോയല്‍ ആണ് ഏറ്റവും മുതിര്‍ന്ന അംഗം. അതില്‍ തന്നെ മുപ്പതുകാരനായ കുല്‍ദീപ് കുമാറാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം. 25നും 50നും വയസിനിടയിലുള്ളവര്‍ 39 പേരുണ്ട്. എട്ടു വനിതകളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles