തിരുവനന്തപുരം : കാലിത്തീറ്റ വില വര്‍ദ്ധനയ്ക്കനുസരിച്ച് സബ്സിഡി കൂട്ടാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടുണ്ടായതോടെ പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയേറി. ലിറ്ററിന് നാല് മുതല്‍ ഏഴു രൂപ വരെ കൂട്ടണമെന്നാണ് മില്‍മ സമിതിയുടെ ശുപാര്‍ശ.
ഓണത്തിന് മുന്‍പായി പാല്‍വില കൂട്ടുന്നതില്‍ അഭിപ്രായ ഭിന്നതകള്‍ ഉയരുന്നതിനാല്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ. വില കൂട്ടേണ്ടതിന്റെ ആവശ്യകത യോഗം ചര്‍ച്ചചെയ്യുമെങ്കിലും മൂന്ന് രൂപയിലേറെ കൂട്ടാന്‍ സാദ്ധ്യത കുറവാണ്. രാജ്യത്ത് പാല്‍വില ഏറ്റവും കൂടുതല്‍ കേരളത്തിലാണ് – ലിറ്ററിന് 42 – 44 രൂപ.
മില്‍മ നിര്‍ദ്ദേശിച്ച വര്‍ദ്ധന നടപ്പാക്കിയാല്‍ ലിറ്ററിന് 50 രൂപ വരെ ഉയരും. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ. കൂടുതല്‍ വില കൂട്ടിയാല്‍ ജനങ്ങള്‍ പ്രതിഷേധിക്കാമെന്നതിനാല്‍ ചെറിയ വര്‍ദ്ധനയാകും നടപ്പിലാക്കുക. 2017 ലാണ് അവസാനം പാല്‍ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോള്‍ 3.35 രൂപയും കര്‍ഷകന് നല്‍കിയിരുന്നു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…