Sunday, May 19, 2024
spot_img

മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം : കാലിത്തീറ്റ വില വര്‍ദ്ധനയ്ക്കനുസരിച്ച് സബ്സിഡി കൂട്ടാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടുണ്ടായതോടെ പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയേറി. ലിറ്ററിന് നാല് മുതല്‍ ഏഴു രൂപ വരെ കൂട്ടണമെന്നാണ് മില്‍മ സമിതിയുടെ ശുപാര്‍ശ.

ഓണത്തിന് മുന്‍പായി പാല്‍വില കൂട്ടുന്നതില്‍ അഭിപ്രായ ഭിന്നതകള്‍ ഉയരുന്നതിനാല്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ. വില കൂട്ടേണ്ടതിന്റെ ആവശ്യകത യോഗം ചര്‍ച്ചചെയ്യുമെങ്കിലും മൂന്ന് രൂപയിലേറെ കൂട്ടാന്‍ സാദ്ധ്യത കുറവാണ്. രാജ്യത്ത് പാല്‍വില ഏറ്റവും കൂടുതല്‍ കേരളത്തിലാണ് – ലിറ്ററിന് 42 – 44 രൂപ.

മില്‍മ നിര്‍ദ്ദേശിച്ച വര്‍ദ്ധന നടപ്പാക്കിയാല്‍ ലിറ്ററിന് 50 രൂപ വരെ ഉയരും. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ. കൂടുതല്‍ വില കൂട്ടിയാല്‍ ജനങ്ങള്‍ പ്രതിഷേധിക്കാമെന്നതിനാല്‍ ചെറിയ വര്‍ദ്ധനയാകും നടപ്പിലാക്കുക. 2017 ലാണ് അവസാനം പാല്‍ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോള്‍ 3.35 രൂപയും കര്‍ഷകന് നല്‍കിയിരുന്നു.

Related Articles

Latest Articles