ബിന്ദു കൃഷ്ണ
തിരുവനന്തപുരം: തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുപരിപാടിക്കിടെ തന്റെ മുഖം ഒഴിവാക്കി ശരീരത്തിന്റെ ചിത്രം മാത്രം ചിലർ പകർത്തിയെന്നും, തുടർന്ന് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്. പരിപാടിക്കിടെ ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നമുണ്ടാക്കുകയും ചിത്രം ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തെങ്കിലും അതിനോടകം തന്നെ മറ്റു ചിലർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്നും അവർ ആശങ്കയോടെ ചോദിച്ചു.
സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിലും മുൻ സർക്കാരിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത് ഒട്ടും ആത്മാർഥതയില്ലാതെയാണെന്നും, എന്നാൽ അതിനെക്കാൾ മികച്ചതും കാര്യക്ഷമവുമായ ഒരു പദ്ധതി ഈ സർക്കാർ കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പുനൽകി. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ (ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി) പ്രവർത്തനം ശക്തമായി നിരീക്ഷിക്കും. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ, മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി അതാത് സംസ്ഥാന സർക്കാരുകളുമായി ഔദ്യോഗികമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…