V-Muraleedharan
കെനിയയുടെ അഞ്ചാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വില്യം സമോയി റൂട്ടോയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ആഫ്രിക്കയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ഇന്ത്യയുമായി വ്യാവസായിക സഹകരണമുള്ള കെനിയന്‍ വ്യവസായപ്രമുഖരുമായും കെനിയയിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തും.
കെനിയയുമായുള്ള ഇന്ത്യയുടെ സൗഹാര്‍ദത്തിനും ചരിത്രപരമായ ബന്ധത്തിനും അദ്ദേഹത്തിന്റെ കെനിയൻ സന്ദർശനം കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
എരിട്രിയയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിൽ പ്രസിഡന്റ് ഇസൈയാസ് അഫ്വെര്‍ക്കിയുമായുള്ള കൂടിക്കാഴ്ച്ചയാണ് മുഖ്യം. എരിട്രിയ വിദേശമന്ത്രി ഒസ്മാന്‍ സാലെ മൊഹമ്മദമായുള്ള ചര്‍ച്ചയിൽ ഉഭയകക്ഷി വിഷയങ്ങള്‍ക്കും പ്രാദേശിക വിഷയങ്ങള്‍ക്കും പുറമെ പരസ്പരതാല്‍പര്യമുള്ള അന്തര്‍ദേശീയവിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
1993ല്‍ ആ രാജ്യം സ്വാതന്ത്ര്യയായതിനുശേഷം എരിട്രിയയിലെ യുവാക്കള്‍ക്ക് വിവിധമേഖലകളിൽ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി സഹായങ്ങള്‍ നൽകിയിട്ടുണ്ട്. അധ്യാപകരും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ച്ചയും കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമാണ്.
അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…
പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…
എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…
ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…
രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…