വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതൽ ആരംഭിച്ചിരുന്ന റേഷന്‍ സമരം പിന്‍വലിച്ചു. റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഡിസംബർ മാസത്തെ ശമ്പളം അടുത്ത ദിവസം തന്നെ നൽകാമെന്ന് ധനമന്ത്രി അറിയിച്ചതായി ഭക്ഷ്യമന്ത്രി സംഘടനാ ഭാരവാഹികളെ അറിയിച്ചു. റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ ആരംഭിക്കാമെന്നും മന്ത്രി ഉറപ്പുനൽകി . അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.
ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കി. കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൂടാതെ കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാര്‍ച്ച് മുതല്‍ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു
സീലിങ്, ക്ലിയറൻസ് എന്നീ നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസമെടുക്കുന്നതിനാലാണ് വേതന വിതരണം വൈകുന്നത്. ധനമന്ത്രിയുമായി ആലോചിച്ച് സ്ഥിരം സംവിധാനം ഉണ്ടാക്കാമെന്ന് ചർച്ചയിൽ ധാരണയായി. ധനകാര്യ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്ത് അതത് മാസങ്ങളിൽ 10നും 15നും ഇടയിൽ വേതനം വിതരണം ചെയ്യാൻ കഴിയുന്ന തരത്തിൽ ക്രമീകരണം നടത്തുമെന്ന് സംഘടനാ ഭാരവാഹികൾക്ക് ഉറപ്പുനൽകി. ഇക്കാര്യം ഭാരവാഹികൾ അംഗീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

