K.Surendran
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അദ്ദേഹം രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡി.ആർ അനിലിനെതിരെ പോലീസ് കേസെടുക്കണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ തെളിവാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർക്കെതിരെ നടപടിയെടുക്കണം. നഗരസഭ ഭരണസമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്‌പെൻഷൻ നടപടികൾ ബിജെപിയെ തളർത്തില്ല .സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…