വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം കയ്പമംഗലം (Police) പോലീസിൻ്റെ പിടിയിൽ. അബ്ദുല്‍ സലാം, അഷ്റഫ്, റഫീഖ്, എന്നിവരാണ് അറസ്റ്റിലായത്. കയ്പമംഗലത്തെ വീട്ടമ്മയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്.നടി ഷമ്നാ കാസിമിനെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ.
സംഘത്തിലുള്ള ഒരാള്‍ പല നമ്പറുകളിലേക്ക് മിസ്ഡ് കോള്‍ തട്ടിപ്പിന്റെ ഭാഗമായി അടിക്കാറുണ്ട്. ഇതില്‍ ചില വീട്ടമ്മമാര്‍ മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കാറുണ്ട്. ഇവരോട് വളരെ മാന്യമായിട്ടാണ് ഇവരുടെ ഇടപെടലുണ്ടാവുക. ഡോക്ടറാണെന്നും, എഞ്ചിനീയറാണെന്നുമൊക്കെ പറഞ്ഞാണ് പരിചയപ്പെടുത്തുകയാണ് ഇവരുടെ രീതി. ബന്ധം മുറുകിയശേഷം അത്യാവശ്യങ്ങൾ പറഞ്ഞ് സ്വർണവും പണവും ആവശ്യപ്പെടുകയും ഉടൻ തിരികെ നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും.ഇത്തരത്തിൽ പലതവണയായാണ് കൂരിക്കുഴിയിലെ വീട്ടമ്മയിൽനിന്ന് ഇവർ സ്വർണവും പണവും തട്ടിയെടുത്തത്.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…