Sunday, May 19, 2024
spot_img

മിസ്ഡ്​ കാള്‍ സൗഹൃദം: വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയില്‍; പിടിയിലായത് ഷംനാ കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചവർ

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം കയ്പമംഗലം (Police) പോലീസിൻ്റെ പിടിയിൽ. അബ്ദുല്‍ സലാം, അഷ്‌റഫ്, റഫീഖ്, എന്നിവരാണ് അറസ്റ്റിലായത്. കയ്പമംഗലത്തെ വീട്ടമ്മയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്.നടി ഷമ്നാ കാസിമിനെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ.

സംഘത്തിലുള്ള ഒരാള്‍ പല നമ്പറുകളിലേക്ക് മിസ്ഡ് കോള്‍ തട്ടിപ്പിന്റെ ഭാഗമായി അടിക്കാറുണ്ട്. ഇതില്‍ ചില വീട്ടമ്മമാര്‍ മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കാറുണ്ട്. ഇവരോട് വളരെ മാന്യമായിട്ടാണ് ഇവരുടെ ഇടപെടലുണ്ടാവുക. ഡോക്ടറാണെന്നും, എഞ്ചിനീയറാണെന്നുമൊക്കെ പറഞ്ഞാണ് പരിചയപ്പെടുത്തുകയാണ് ഇവരുടെ രീതി. ബന്ധം മുറുകിയശേഷം അത്യാവശ്യങ്ങൾ പറഞ്ഞ് സ്വർണവും പണവും ആവശ്യപ്പെടുകയും ഉടൻ തിരികെ നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും.ഇത്തരത്തിൽ പലതവണയായാണ് കൂരിക്കുഴിയിലെ വീട്ടമ്മയിൽനിന്ന്‌ ഇവർ സ്വർണവും പണവും തട്ടിയെടുത്തത്.

Related Articles

Latest Articles