Kerala

ബലൂചിസ്ഥാനിലെ മിസൈലാക്രമണം ! ഇറാൻ – പാക് നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി !ഇറാന്റെ പ്രതിനിധിയെ പുറത്താക്കി പാകിസ്ഥാൻ; സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിച്ചു

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിൽ ജയ്ഷ് അല്‍ അദ്ല്‍ ഭീകരസംഘടനയെ ലക്ഷ്യമാക്കി ഇന്നലെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി. സംഭവത്തിന് പിന്നാലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ പുറത്താക്കുകയും സ്വന്തം നയതന്ത്ര പ്രതിനിധിയെ ഇറാനില്‍നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തു.

ഇറാനില്‍നിന്ന് തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച് സ്ഥിരീകരിച്ചു. ഇപ്പോൾ ഇറാനിലുള്ള ഇറാന്റെ നയതന്ത്ര പ്രതിനിധി പാകിസ്ഥാനിലേക്ക് മടങ്ങി വരേണ്ടെന്നും എല്ലാ ഉന്നതതല സന്ദര്‍ശനങ്ങളും റദ്ദ് ചെയ്തതായും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ വ്യോമമേഖലയിലേക്ക് പ്രകോപനമില്ലാത്ത കടന്നുകയറ്റമാണ് ആക്രമണത്തിലൂടെ ഇറാന്‍ നടത്തിയതെന്നാണ് പാകിസ്ഥാന്റെ ആരോപണം.ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം.

തെക്കുകിഴക്കന്‍ ഇറാനിലെ സിസ്തന്‍-ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന ജയ്ഷ് അല്‍ അദ്ല്‍ ഇറാനിലെ സുരക്ഷാസേനയ്ക്കു നേര്‍ക്ക് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഡിസംബറില്‍ ഇറാനിലെ പോലീസ് സ്‌റ്റേഷനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 11 പോലീസുകാരാണ് കൊല്ലപ്പെട്ടത്.

Anandhu Ajitha

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

57 mins ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

1 hour ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

2 hours ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

2 hours ago