രാജ്മോഹൻ ഉണ്ണിത്താൻ എംപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി വിജയനെന്നും പിണറായി വിജയന്റെ ഭാവം കണ്ടാൽ ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനുമെല്ലാം നാണിച്ചു പോകുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐക്കാരെ കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തച്ചുടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാൻ മുഖ്യമന്ത്രി പലനീക്കങ്ങളും നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
‘‘രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാൻ ഏതു ഹീനകരമായ മാർഗവും സ്വീകരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു. ഡിവൈഎഫ്ഐക്കാരെ കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തച്ചുടയ്ക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അക്രമത്തിനും ഗുണ്ടായിസത്തിനും പിണറായി വിജയൻ പ്രോത്സാഹനം നൽകി. അതുകൊണ്ടാണ് കേരളത്തിൽ ഇത്രയും അക്രമങ്ങളുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ സമര പരമ്പരകൾ തുടരും. മുഖ്യമന്ത്രി വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ്’’– രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…