അനിൽ ആന്റണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. മുന്‍കാലങ്ങളെക്കാൾ വലിയ ഭൂരിപക്ഷത്തിൽ തന്നെ ഭാരതീയ ജനതാ പാർട്ടി ജയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ടെന്നും എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഈ പാർട്ടികളുടെ പൊതുവായുള്ള പ്രത്യയശാസ്ത്രമെന്നും തുറന്നടിച്ചു. .
‘‘ഭാരതം ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യാണ്. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയുടെ നേതൃത്വത്തിൽ ഭാരതം സാമ്പത്തിക ശക്തിയായി മാറും
ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വർഷം മുൻപുതന്നെ പാർട്ടി ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ളതാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാർട്ടികൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ?
ഈ പാർട്ടികൾ എന്തിനു വേണ്ടി നിലനിൽക്കുന്നു എന്ന് ആർക്കും അറിയില്ല. എല്ലാവരും ഒരേപോലെ വർഗീയവാദം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു. ഇവരുടെ എല്ലാം നേതൃത്വം നിരവധി കേസുകളിൽ പ്രതികളാണ്. എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഇവരുടെ പൊതുവായുള്ള പ്രത്യയശാസ്ത്രം’’– അനിൽ ആന്റണി അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…