Monday, December 15, 2025

പെൺകുട്ടികളുടെ തിരോധാനത്തിൽ അന്വേഷണം ഇനി റഹീം അസ്ലമിനെ കേന്ദ്രീകരിച്ച്; കുട്ടികളെ കേരളത്തിലെത്തിക്കാൻ ശ്രമം തുടരുന്നു; സാഹസിക യാത്ര മാത്രമെന്ന് പോലീസ്

മലപ്പുറം: താനൂര് നിന്നും കാണാതായ പെൺകുട്ടികളുടെ തിരോധാനം സാഹസിക യാത്ര മാത്രമെന്ന് പോലീസ്. എന്നാൽ ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കുമെന്നും പോലീസ് പറയുന്നു. പെൺകുട്ടികളോടൊപ്പം യാത്ര ചെയ്‌തിരുന്ന യുവാവ് റഹീം അസ്ലമിനെ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം പുരോഗമിക്കുക. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി കൂടെ യാത്ര ചെയ്‌തു എന്നാണ് റഹീം നൽകിയിരിക്കുന്ന മൊഴി. ഇത് പോലീസ് വിശ്വസിക്കുന്നില്ല.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ബുധനാഴ്ച കേരളത്തിൽ നിന്ന് കാണാതായ കുട്ടികളെ പൂനെയ്ക്കടുത്തുള്ള ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ ചെന്നൈ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു കുട്ടികൾ. കുട്ടികളെ പൂനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷം കെയർ ഹോമിലേക്ക് മാറ്റി. നാളെ ഉച്ചയോടെ കുട്ടികളെ കേരളത്തിൽ എത്തിക്കുമെന്നാണ് സൂചന.

മുംബൈ സി എസ് ടി യിലെത്തിയ കുട്ടികൾ മുടി മുറിച്ചിരുന്നു. കാണാതാകുമ്പോൾ പണമൊന്നും കരുത്താതിരുന്ന കുട്ടികളുടെ കയ്യിൽ പിന്നീട് ധാരാളം പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ബില്ലായി നൽകിയത്. മുടിമുറിച്ച ശേഷം കുട്ടികൾ യാത്ര തുടരുകയായിരുന്നു. ആരുടെയെങ്കിലും പ്രേരണയാലാണോ കുട്ടികൾ നാടുവിട്ടത് എന്ന് പരിശോധിക്കുകയാണ് പോലീസ്

Related Articles

Latest Articles