കഴിഞ്ഞ ഒൻപത് ദിവസമായി കാണാനില്ലാതിരുന്ന പതിനഞ്ചുകാരിയായ പെൺകുട്ടി ഏഴു പെൺകുട്ടികളുടെ അച്ഛനായ മുസ്ലിം പുരുഷനോടൊപ്പം പ്രത്യക്ഷപ്പെട്ടു. മൂകയും ബധിരയുമായ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിത മത പരിവർത്തനവും വിവാഹവും നടത്തിയത്. വിവാഹ സർട്ടിഫിക്കറ്റും മതം മാറിയതായുള്ള രേഖകളുമായി ഇരുവരും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരികയായിരുന്നു. പാകിസ്ഥാനിലെ ബാദിൻ ജില്ലയിലെ കോർവയിലാണ് സംഭവം. കുട്ടിയെ കാണാനില്ലാത്തതിനാൽ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു. മകളെ വിവാഹം ചെയ്തയാൾ ലഹരി സംഘത്തിലെ അംഗമാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി നിർബന്ധിതമായി മതപരിവർത്തനവും വിവാഹവും നടത്തിയതാണെന്നും പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി പോലീസ് പരിഗണിച്ചില്ലെന്നും ന്യുനപക്ഷ സംഘടനകൾ ആരോപിച്ചു. പെൺകുട്ടിയുടെ സമ്മതത്തോടെയല്ല വിവാഹവും മതപരിവർത്തനവും നടന്നതെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിക്കുന്നത് വർഷങ്ങളായി നടന്നുവരുന്ന അതിക്രമമാണ്. പോലീസും മറ്റ് സർക്കാർ സംവിധാനങ്ങളും മുസ്ലിം വിഭാഗത്തിന് ഇക്കാര്യത്തിൽ ഒത്താശ ചെയ്തുകൊടുക്കുകയാണ് പതിവ്. ന്യുനപക്ഷ വിഭാഗങ്ങൾക്ക് നേരെ അവരുടെ ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ വർഷംതോറും ഇടിയുകയാണ്.

