Missing soldier found alive after going to buy food from home; The reason for the jawan's disappearance is unclear; The police said that they will be questioned in detail after the medical check-up
ശ്രീനഗര്‍: കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച കാണാതായ ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ഇന്നലെ കണ്ടെത്തിയത്. ഇയാളുടെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അവധിയിലായിരുന്ന സൈനികന്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കാണാതാവുന്നത്.
കാശ്മീര്‍ എഡിജിപി വിജയകുമാറാണ് സൈനികനെ കണ്ടെത്തിയ വിവരം അറിയിച്ചത്. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ജവാനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ലേയില്‍ ജോലി ചെയ്യുന്ന 25കാരനായ ജാവേദ് ജക്ലി സ്വദേശിയാണ്. വീട്ടില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയതിന് പിന്നാലെയാണ് സൈനികനെ കാണാതായത്. 2014ലാണ് ഇയാള്‍ സൈന്യത്തിന്റെ ഭാഗമായത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരന്‍ഹാലില്‍ നിന്ന് സൈന്യം കണ്ടെത്തുമ്പോള്‍ ഡോര്‍ തുറന്ന നിലയിലും സൈനികന്റെ ചെരുപ്പുകളും ആഹാരസാധനങ്ങളും കാറില്‍ അവശേഷിച്ചിരുന്നു. സൈനികനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് പറഞ്ഞ് ജാവേദിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. അവന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ജീവനോടെ വിടണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അപേക്ഷിച്ചിരുന്നു. സൈനികനെ കാണാതായതു മുതല്‍ പോലീസും സൈന്യവും വ്യാപകമായ തിരച്ചിലിലായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…