Monday, December 22, 2025

എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല; സെഷനില്‍ വിശദ പരിശോധന; പോലീസിൽ പരാതി നൽകിയേക്കും

കോട്ടയം: പേരെഴുതാത്ത ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല. എംജി സർവകലാശാലയിൽ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകൾ കാണാതായത്. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പോലീസിൽ പരാതി നല്‍കും.

പേരെഴുതാത്ത 54 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്ന് പരിശോധന നടക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പോലീസിനെ സമീപിക്കുക. ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ്.

Related Articles

Latest Articles