Sunday, December 21, 2025

മാണി സി കാപ്പനെ ആക്ഷേപിച്ചു എം എം മണി | MM MANI

കണ്ണൂര്‍: മാണി സി. കാപ്പനെതിരെ മന്ത്രി എം.എം മണി. മാണി സി.കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെ. കാപ്പന്‍ സിനിമാക്കാരുടെ പുറകേ നടക്കുകയായിരുന്നു. അയാൾക്ക്‌ ജനസേവനത്തിനൊന്നും നേരമില്ല .ഓരോ തിരഞ്ഞെടുപ്പിലും നില്‍ക്കും, തോല്‍ക്കും. ഞങ്ങളാണ് കഷ്ടപ്പെട്ട് കാപ്പനെ കഴിഞ്ഞ തവണ വിജയിപ്പിച്ചെടുത്തത്. പാലാ സീറ്റിനെ കുറിച്ച് താനൊന്നും പറയാനില്ലെന്നും എം.എം മണി കണ്ണൂരില്‍ പറഞ്ഞു.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം നടത്തട്ടെ. പ്രതിഷേധമുയര്‍ത്തി വിരട്ടാന്‍ നോക്കേണ്ട. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരമാണെങ്കില്‍ നേരിടാനറിയാം. താത്ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കിയത് മനുഷ്യത്വപരമാണെന്നും എം.എം മണി പറഞ്ഞു.

Related Articles

Latest Articles