Srilanka-Crisis
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽപെട്ടുഴലുന്ന ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പ്രെസിഡന്റിന്റെ വസതി പ്രക്ഷോഭകാരികൾ കയ്യേറി. സൈന്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ തകർത്താണ് ലക്ഷക്കണക്കിനാളുകൾ ഗോത്തബയ രജപക്സെയുടെ വസതിയിലേക്ക് ഇരച്ചു കയറിയത്. പ്രസിഡന്റ് രാജ്യം വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. സുരക്ഷാ സേന പലയിടങ്ങളിലും റബ്ബർ ബുള്ളെറ്റുകൾ ഉപയോഗിച്ച് വെടിവച്ചുവെങ്കിലും ജനക്കൂട്ടം നിയന്ത്രിക്കാനായില്ല. പോലീസുകാർക്കുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യം എന്ന നിലയിൽ ശ്രീലങ്കയിലെ ജന ജീവിതം ദുസ്സഹമായിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയായിരുന്നു രാജ്യം. വിലക്കയറ്റം നിയന്ത്രിക്കാനായില്ല. കടുത്ത ഇന്ധന ക്ഷാമം കാരണം ജനങ്ങൾ ബുദ്ധിമുട്ടിലായി. ഭരണ സംവിധാനങ്ങൾ രാജ്യത്തെ പ്രതിസന്ധി നേടിടുന്നതിൽ പരാജയപ്പെട്ടു. ഇതോടെയാണ് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് രാജ്യം പോയത്. ഇന്ത്യ ഭക്ഷ്യ ധാന്യങ്ങളും അടിയന്തിര വായ്‌പ്പയും ഇന്ധനവും അടക്കം വലിയ സഹായം ചെയ്തിരുന്നു. എന്നാൽ അന്താരാഷ്‌ട്ര സഹായം വൈകിയതോടെ രാജ്യത്ത് കലാപം രൂക്ഷമാകുകയായിരുന്നു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…