Featured

പാകിസ്ഥാൻ ചാരൻ ഇന്ത്യയിൽ! കൈയ്യോടെ പിടികൂടി പോലീസ്

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാജസ്ഥാൻ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. ഭിൽവാരാ സ്വദേശി അബ്ദുൾ സൽമാൻ ആണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ചില പാക്കിസ്ഥാനികളുടെ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ചെക്‌പോസ്റ്റിൽ പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനായിരുന്നു ഇയാളെ പിടികൂടിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ചെക്‌പോസ്റ്റിൽ എത്തിയ സലാമിനെയും സംഘത്തെയും പോലീസ് തടയുന്നത്. തുടർന്ന് എവിടേക്കാണ് പോകുന്നതെന്നും, എന്തിനാണ് പോകുന്നതെന്നും ആരാഞ്ഞ പോലീസിനോട് സലാം കയർത്തു സംസാരിക്കുകയായിരുന്നു. ഒടുവിൽ വലിയ വാക്കുതർക്കം ആയതോടെ ഇയാൾ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാനി ഫോൺ നമ്പറുകൾ ലഭിച്ചത്.

10 ലധികം പാക് നമ്പറുകളാണ് ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫോൺ വിശദമായ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. നിലവിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് സലാമിനെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പോപ്പുലർഫ്രണ്ട് മുൻ ജില്ലാ അദ്ധ്യക്ഷൻ ആയിരുന്നു സലാം. ഇതിന് പുറമേ 2018 ൽ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയായി ഭിൽവാര നിയോജക മണ്ഡലത്തിൽ നിന്നുമ്മ മത്സരിച്ച വ്യക്തിയാണ്.

 

 

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

6 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

6 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

7 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

7 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

8 hours ago