Kerala

അരിക്കൊമ്പന്റെ പുനരധിവാസം;പിടികൂടുന്നതിനുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും,തീരുമാനം ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ർക്കാരിന് റിപ്പോ‍ർട്ട് സമർ‍പ്പിച്ചതിനു പിന്നാലെ

ഇടുക്കി: അരികൊമ്പനുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെ അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും.ഉച്ചയ്ക്ക് 2.30 നാണ് മോക്ക് ഡ്രിൽ നടത്തുക.അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ർക്കാരിന് റിപ്പോ‍ർട്ട് സമർ‍പ്പിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പുനരധിവസിപ്പിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.

അതേസമയം അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് കൈമാറി.മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ വിദഗ്ധ സമിതി ഇന്നലെതന്നെ അഡീഷണൽ അഡ്വ. ജനറലിന് കൈമാറിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.സ്ഥലം ഏതെന്ന് വിദഗ്ധ സമിതി അംഗീകരിച്ചാൽ കോടതിയുടെ അനുമതിക്ക് കാത്തുനിൽക്കാതെ ദൗത്യം തുടങ്ങാമെന്നാണ് ഉത്തരവ്. സ്ഥലപ്പേര് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാൽ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

B4 Admin

Recent Posts

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

9 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

10 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

10 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

13 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

13 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

14 hours ago