ദില്ലി: പാകിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രില്‍ നടത്തും. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നാളെ മോക് ഡ്രില്‍ നടത്തുക. നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി എത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറിലേറെ ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഹരിയാന സര്‍ക്കാര്‍ നാളെ 22 ജില്ലകളിലായി ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ സംസ്ഥാനവ്യാപക സിവില്‍ ഡിഫന്‍സ് അഭ്യാസം നടത്തും. നാഷണല്‍ കേഡറ്റ് കോര്‍പ്പ്‌സ് (എന്‍സിസി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്), നെഹ്‌റു യുവ കേന്ദ്ര സംഘടന്‍ (എന്‍വൈകെഎസ്) തുടങ്ങിയ വോളണ്ടിയർമാർ സിവില്‍ ഡിഫന്‍സ് അഭ്യാസത്തിൽ പങ്കെടുക്കും.

