ദില്ലി:ഐ പി എൽ പതിനഞ്ചാം സീസണിന് നാളെ തുടക്കമാകുമ്പോള്‍ വിലക്ക് നേരിട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീം. ക്യാപ്റ്റന്‍ സഞ്ജു വി സാംസണിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് സഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയത്. സുഹൃത്തുക്കളാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷേ ഇവിടെ ടീം പ്രൊഫഷണലായിരിക്കണം എന്ന് വിമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ് സഞ്ജു ഷെയര്‍ ചെയ്തത്.
സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രചരിപ്പിച്ചത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്യുകയുമുണ്ടായി.
തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്യുകയും ,ടീം ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സഞ്ജു നടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തു. മാര്‍ച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യമത്സരം.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…