Wednesday, December 24, 2025

അവതാരകയും ഗായികയുമായ ജാഗീ ജോൺ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ

അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മപരിച്ച നലയിൽ കണ്ടെത്തി… വീട്ടിലെ അടുക്കളയിലാണ് ജാഗി ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ..

തിരുവനന്തപുരത്ത് കുറവൻകോണത്ത് അമ്മയോടൊപ്പമായിരുന്നു ജാഗീ ജോൺ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. വൈകീട്ടോടെയാണ് സംഭവം. ഫ്ലാറ്റിൽ പോലും ആരുമായും അടുപ്പം പുലർത്താറില്ലെന്നാണ് അയൽവാസികളും പറയുന്നത് .

മോഡലിംഗ് രംഗത്ത് സജീവമാണ് ജാഗി ജോൺ, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് ജാഗി ജോൺ..

Related Articles

Latest Articles