International

വീണ്ടും മോദി തന്നെ ! ഓരോ വർഷവും ജനപ്രീതിയേറുന്ന പ്രധാനസേവകൻ ; ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി

ഭാരതത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടാം സ്ഥാനത്തും
ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത് മൂന്നാം സ്ഥാനത്തുമാണ്.

എന്തായാലും, ബിജെപി മുന്നോട്ട് വയ്‌ക്കുന്ന ആശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തു ഏറ്റെടുക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പട്ടിക. അതേസമയം, ഓരോ വർഷം കഴിയുന്തോറും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള പ്രിയം കൂടി വരുന്നുവെന്നാണ് ഇം​ഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 95.6 ദശലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എക്‌സ് പ്ലാറ്റ്‌ഫോമിലുള്ളത്. ഇത് ലോകനേതാക്കളുമായി താരതമ്യപ്പെടുമ്പോൾ വളരെ വലുതാണ്. പട്ടികയിൽ നാലം സ്ഥാനത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ്. അഞ്ചാം സ്ഥാനത്ത് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവരാണ് യഥാക്രമം ആറ് മുതൽ പത്താം സ്ഥാനം വരെയുള്ളത്.

anaswara baburaj

Recent Posts

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

7 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

21 mins ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 hours ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം !ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ മൊഴി നൽകി കുടുംബം

കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…

2 hours ago