Featured

മറ്റ് ലോകനേതാക്കൾക്ക് പരിഹാസം പക്ഷെ മോദിക്ക് വൻ സ്വീകരണം..; അമ്പരന്ന് ലോകരാജ്യങ്ങൾ..!!

ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ വിഷയങ്ങൾ ചർച്ചയിൽ വന്നുവെങ്കിലും ട്രംപിന്റെ ഉറ്റചങ്ങാതിയായ മോദിയെ ബൈഡൻ ഇരു കൈയും നീട്ടി സ്വീകരിച്ച രീതിയാണ് നയതന്ത്ര വിദഗ്ദ്ധർക്കിടയിൽ ചർച്ചയാവുന്നത്. കാരണം ട്രംപിന്റെ ഉറ്റ ചങ്ങാതിമാരായ നെതന്യാഹുവിനെയും സൗദി കിരീടാവകാശിയേയും ബൈഡൻ തണുപ്പൻ മട്ടിലാണ് പ്രസിഡന്റായ ശേഷം പരിഗണിച്ചിരുന്നത്.

ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ ആദ്യം തന്നെ കണ്ണിലെ കരടായത് നെതന്യാഹുവായിരുന്നു. വ്യക്തമായ മുൻതൂക്കം നേടാനാവാതെ അധികാരമൊഴിയാൻ നെതന്യാഹുവിന് കാരണമായത് തന്നെ അമേരിക്കയുടെ ചില തീരുമാനങ്ങളായിരുന്നു. പാലസ്തീനുമായുള്ള വിഷയങ്ങളിലെ ശ്രദ്ധ തിരിക്കുന്നതിനായി ട്രംപ് മുൻ കൈ എടുത്തു അറബ് രാജ്യങ്ങളുമായി ഇസ്രായേലിന്റെ ബന്ധം ഊഷ്മളമാക്കുവാൻ ശ്രമിച്ചിരുന്നു. സമാധാന പ്രിയനെന്ന തരത്തിൽ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ട്രംപിനുണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ബൈഡൻ വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബൈഡനും നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഭരണത്തിൽ നിന്നും പുറത്ത് പോയത് മുതൽ ബൈഡനെ നിശിതമായി വിമർശിക്കുന്നതും നെതന്യാഹു ശീലമാക്കിയിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ച് സ്വീകരിച്ച ജോ ബൈഡൻ സംസാരിക്കാൻ താത്പര്യം കാണിക്കാതെ ഉറങ്ങിയതായും നെതന്യാഹു വീഡിയോ ഷെയർ ചെയ്ത് ആരോപിച്ചിരുന്നു.

ട്രംപിന്റെ ഉറ്റ ചങ്ങാതിയായ ഇസ്രായേൽ മുൻ ഭരണാധികാരിക്കുണ്ടായ അതേ അവസ്ഥയാണ് എംബിഎസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബൈഡൻ ഭരണകൂടത്തിൽ നിന്നും ഏൽക്കേണ്ടി വന്നത്. രാജാവായി ഔദ്യോഗികമായി ചുമതല ഇനിയും ഏൽക്കാത്ത കിരീടാവകാശിയായ സൽമാൻ രാജകുമാരനുമായി ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യാൻ താത്പര്യമില്ലെന്ന നിലപാടാണ് ആദ്യം മുതൽക്ക് ബൈഡൻ സ്വീകരിച്ചത്. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നും നയതന്ത്ര വിദഗ്ദ്ധർ നിരീക്ഷിച്ചിരുന്നു. തുർക്കിയിൽ വച്ച് മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിയുടെ പങ്ക് മറയ്ക്കാൻ ട്രംപിന്റെയത്ര താത്പര്യം ബൈഡൻ കാണിച്ചതും ഇല്ല. ഇതിന് പുറമേ 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ സൗദി അറേബ്യൻ പൗരൻമാരുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചയും ഇരു രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയായി. സൗദി അറേബ്യയ്ക്ക് പുറമേ യുഎഇയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബൈഡന്റെ അപ്രിയത്തിന് പാത്രമായി. യു എ ഇയിലേക്കുള്ള എഫ് 35 ജെറ്റുകളുടെ 23 ബില്യൺ ഡോളറിന്റെ വിൽപ്പന അനിശ്ചിതത്വത്തിലാണ്.

ട്രംപിനൊപ്പം ചേർന്ന് നിന്ന ലോക നേതാക്കളെ കൈയകലത്തിൽ ബൈഡൻ നിർത്തിയപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് നിർത്താൻ ബൈഡൻ തയ്യാറായി, അദ്ദേഹത്തിന്റെ നർമ്മം കലർന്ന സംസാരത്തിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പര്യടനം വരെ നടത്തിയെന്ന് വിമർശകർ ആരോപിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയോട് ബൈഡൻ ഇത്രയും സ്‌നേഹ വായ്‌പോടെ പെരുമാറണമെങ്കിൽ അതിന് പിന്നിൽ ചില കാരണങ്ങളുണ്ടാവും എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ചും അമേരിക്കയുടെ ശ്രദ്ധ വീണ്ടും ഇന്തോ പസഫിക്കിലേക്ക് നീളുമ്പോൾ ചൈനയെ മെരുക്കാൻ ഇന്ത്യയിലൂടെയുള്ള വഴികളാണ് അമേരിക്ക തേടുന്നത്. ഇന്ത്യയെ ഒഴിവാക്കി ചൈനയെ നേരിടാം എന്ന ചിന്ത അമേരിക്കയ്ക്ക് ഇല്ല എന്നും ഇത് അർത്ഥമാക്കുന്നുണ്ട്.

ഇനിയുള്ള നാളുകളിൽ ഇന്ത്യയ്ക്ക് അമേരിക്കയെ അല്ല അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹകരണമാണ് ആവശ്യമായി വരുന്നത്. കിഴക്കൻ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാൻ, തായ്വാനുമായും ഇന്ത്യയ്ക്ക് മികച്ച സഹകരണമാണുള്ളത്. ഇന്ത്യയെ പിണക്കിയാൽ നേട്ടം റഷ്യയ്ക്കാണെന്ന ഭൂതകാല ചരിത്രവും അമേരിക്കയ്ക്ക് മുന്നിലുണ്ട്. കൊവിഡ് നൽകിയ ഒരു ഇടവേളയ്ക്ക് ശേഷം പര്യടനം കുറിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലോകനേതാവായി സ്വയം ഉയർത്തിക്കാട്ടാൻ അമേരിക്കയിലെ സന്ദർശനം കൊണ്ടായി.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

8 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

10 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

10 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

11 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

16 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

17 hours ago